GHWLPS MARAVANCHERY
Sunday, November 13, 2011
ദേശീയ വിദ്യാഭ്യാസ ദിനം 11-11-11
ദേശീയ വിദ്യാഭ്യാസ ദിനാഘോഷം മറവഞ്ചേരി സ്കൂളില്‍ നടന്നു. രാവിലെ നടന്ന പത്യേക അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റസിയ ടീച്ചര്‍ സംസാരിച്ചു.. പ്രധാനമന്ത്രിയുടെ കത്ത് റസിയ ടീച്ചര്‍ വായിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന P. T. A. ജനറല്‍ ബോഡിയില്‍ P. T. A. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്വാഗതം സരിത ടീച്ചര്‍ പറഞ്ഞു. യോഗം വാര്‍ഡ് മെമ്പര്‍ സജിത ഉത്ഘാടനം ചെയ്തു. H.M. ഉണ്ണികൃഷ്ണന് വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സുധ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
Friday, November 4, 2011
2011
തവനൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വോത്സവം 2011 നോടനുബന്ധിച്ച് മറവഞ്ചേരി GHWLP സ്ക്കൂളിലെ കുട്ടികള്‍ ശുചിത്വ സന്ദേശ റാലി നടത്തി. ഹെഡ് മാസ്റ്റര്‍ ശ്രീ ഉണ്ണിക്കൃഷ്ണന് ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഷാജി എന്നിവര്‍ നേതൃത്വം നല്കി. റാലിക്കു ശേഷം PHC യിലെ നഴ്സ് ശ്രീമതി സുഭദ്ര ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഷാജി സാര്‍ മറുപടി നല്കി.
Subscribe to:
Posts (Atom)