Followers

Blog Archive

Sunday, November 13, 2011

ദേശീയ വിദ്യാഭ്യാസ ദിനം  11-11-11
    ദേശീയ വിദ്യാഭ്യാസ ദിനാഘോഷം മറവഞ്ചേരി സ്കൂളില്‍ നടന്നു. രാവിലെ നടന്ന പത്യേക അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റസിയ ടീച്ചര്‍ സംസാരിച്ചു.. പ്രധാനമന്ത്രിയുടെ കത്ത് റസിയ ടീച്ചര്‍ വായിച്ചു.    ഉച്ചയ്ക്ക് ശേഷം നടന്ന P. T. A. ജനറല്‍ ബോഡിയില്‍ P. T. A. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്വാഗതം സരിത ടീച്ചര്‍ പറഞ്ഞു. യോഗം വാര്‍ഡ്  മെമ്പര്‍ സജിത ഉത്ഘാടനം ചെയ്തു.  H.M. ഉണ്ണികൃഷ്ണന്‍ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സുധ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.Friday, November 4, 2011

ശുചിത്വോത്സവം  2011
      തവനൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വോത്സവം  2011 നോടനുബന്ധിച്ച് മറവഞ്ചേരി  GHWLP സ്ക്കൂളിലെ  കുട്ടികള്‍ ശുചിത്വ സന്ദേശ റാലി നടത്തി. ഹെഡ് മാസ്റ്റര്‍  ശ്രീ ഉണ്ണിക്കൃഷ്ണന്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഷാജി എന്നിവര്‍ നേതൃത്വം നല്കി. റാലിക്കു ശേഷം  PHC യിലെ നഴ്സ് ശ്രീമതി സുഭദ്ര ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഷാജി സാര്‍ മറുപടി നല്കി.
ശുചിത്വോത്സവം  2011


Wednesday, September 28, 2011


Sunday, September 18, 2011

      മറവഞ്ചേരി GHWLP സ്കൂള്‍ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം H M ഉണ്ണികൃഷ്ണ൯ നി൪വഹിച്ചു. GHSS കാടഞ്ചേരിയിലെ അറബിക് അധ്യാപകനായ അബ്ദുള്‍ ജബ്ബാ൪ മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തി. അറബി ഭാഷയുടെ ഉത്ഭവം, പ്രാധാന്യം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു. മലയാളഭാഷയെ അമ്മയെപ്പോലെ സ്നേഹിയ്കണമെന്നും മാഷ് ഓ൪മ്മപ്പെടുത്തി. സെറീന ടീച്ച൪, സുധ ടീച്ച൪, ലുബ്നഷെറി, വൃന്ദ തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു.


Friday, August 19, 2011

        കര്‍ഷക ദിനതോനനുബന്ധിച്ചു  മറവഞ്ചേരി സ്കൂളിലെ കുട്ടികള്‍ മങ്ങാട്ടൂരിലെ പ്രധാന കര്‍ഷകനായ ശ്രീ വിശ്വനാഥ നുമായി അഭിമുഖം നടത്തി. കൃഷിപ്പാട്ട് ആലാപനം‌ , വിത്ത് പ്രദര്‍ശനം , വിത്ത് പാകല്‍ എന്നിവയും  നടന്നു.
 കര്‍ഷകനുമായുള്ള അഭിമുഖം

        മറവഞ്ചേരി സ്കൂളിലെ ഈ  വര്‍ഷത്തെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍  ശ്രീമതി സജിത ഉദ്ഘാടനം ചെയ്തു,  ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ മാഷ് (H M), സെറീന ടീച്ചര്‍ ,റസിയ ടീച്ചര്‍,വൃന്ദ തുടങ്ങിയവര്‍ സംസാരിച്ചു. പതാക ഉയര്‍ത്തല്‍ , ഘോഷയാത്ര , ക്വിസ് ,പതിപ്പ് പ്രകാശനം , ദേശ ഭക്തി ഗാന ആലാപനം‌ തുടങ്ങിയവയും ഉണ്ടായി.

സ്കൂള്‍ ലീഡര്‍ വൃന്ദ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

Monday, July 25, 2011

   ENGLISH CLUB INAUGURATION

        Smt. Jyothi teacher, KMGUPS Thavanur, inaugurated the English Club of GHWLPS Maravanchery on 25th july 2011. The Head Master Mr. Unnikrishnan  presided over the function. The  welcome speech done by Vrindha and vote of thanks by Lubina Sheri  of 5th standard. In connection with the function Jyothi teacher published a Magazine named "RAIN DROPS" done by the pupils.

Thursday, July 21, 2011

      മറവഞ്ചേരി GHWLP സ്കൂളിലെ സയന്‍സ്  ക്ലബ്  ഉദ്ഘാടനം  ശ്രീ  P P വാസുദേവന്‍‌  മാഷ് , HM ,  GUPS  ഒതളൂര്‍, നിര്‍വഹിച്ചു. ചടങ്ങില്‍  H M ഉണ്ണികൃഷ്ണന്‍  മാഷ് ,ടീച്ചര്‍ മാരായ റസിയ, ജെസ്സി, സുധ, സെറീന, സരിത എന്നിവര്‍  സംസാരിച്ചു .  വാസു മാഷ് പരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു .ശാസ്ത്ര പുസ്തക  പ്രദര്‍ശനവും  നടന്നു .CD പ്രദര്‍ശനവും  ഉണ്ടായി .Tuesday, June 21, 2011


         മറവഞ്ചേരി സ്കൂളിലെ വായനാവാരാഘോഷം ശ്രീ ഹരി ആനന്ദ കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ഉണ്ണികൃഷ്ണന്‍ സ്വാഗതവും വൃന്ദ  നന്ദിയും  പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനാശീലം എങ്ങിനെ കുട്ടികളില്‍ വളര്താമെന്നതിനെ കുറിച്ചും ഹരി മാഷ് സംസാരിച്ചു.
       മാഷ് പൂതപാട്ട് , പാത്തുമ്മയുടെ ആട്  തുടങ്ങിയ കൃതികളിളുടെ കടന്നുപോയി. കുട്ടികളുടെ സജീവ പങ്കാളിത്ത മുണ്ടായിരുന്ന  പരിപാടിയില്‍ കുട്ടികളും ഹരിമാഷും കൂടി  പാട്ടും പാടുകയുണ്ടായി . വായനവാരത്തോടനുബണ്ടിഞ്ചു  പോസ്റ്റര്‍ രചന,
 കഥാ വായന , വായനാമത്സരം , പത്ര ക്വിസ് , ചിത്ര രചന, പുസ്തക പ്രദര്‍ശനം, ലൈബ്രറി ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ നടക്കും . 

Monday, June 6, 2011

badge
ഇത് നാളേക്ക് ഞങ്ങളുടെ കരുതല്‍ .